Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബ്രേക്ക് ദ ചെയിൻ ഡയറി...

'ബ്രേക്ക് ദ ചെയിൻ ഡയറി' ലഭ്യമാക്കി വിദ്യാർഥികൾ

text_fields
bookmark_border
മൂവാറ്റുപുഴ: കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണയത്തിൽ മുഖ്യപങ്ക് വഹിക്കുന്ന 'ബ്രേക്ക് ദ ചെയിൻ ഡയറി' ലഭ്യമാക്കി ഈസ്​റ്റ്​ മാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിലെയും മറ്റു ക്ലബുകളിലെയും വിദ്യാർഥികൾ മാതൃകയാകുന്നു. വിദ്യാർഥികൾ തയാറാക്കിയ ഡയറികൾ മാറാടി ഗ്രാമപഞ്ചായത്തിലും മൂവാറ്റുപുഴ ടൗണിലും വിതരണം ചെയ്തു. സ്​കൂൾ പരിസരത്തെ ഓട്ടോ-ടാക്​സി ഡ്രൈവർമാർക്കും വ്യാപാരികൾക്കുമാണ് ആദ്യഘട്ടത്തിൽ ഡയറി നൽകിയത്. കടകളിൽ വരുന്നവരുടെയും വാഹനത്തിൽ കയറുന്നവരുടെയും വിശദാംശങ്ങൾ എഴുതി സൂക്ഷിക്കുന്നതിന് ഡയറി വിതരണത്തിലൂടെ സാഹചര്യമൊരുക്കുകയാണ്. ഡയറി വിതരണത്തിലൂടെ സാമൂഹിക സുരക്ഷ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കൊപ്പം വിദ്യാർഥികൾക്കും പങ്കാളിയാകാൻ കഴിയുന്നതായി നാഷനൽ സർവിസ് സ്കീം ജില്ല കോഓഡിനേറ്റർ ഡോ. വിപുൽ മുരളി പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാറിന് ഡയറി നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ, വൈസ് പ്രസിഡൻറ്​ കെ.യു ബേബി, പഞ്ചായത്ത് അംഗങ്ങളായ മുരളി. കെ.എസ്, ബാബു തട്ടാർക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മിസ്ട്രസ് സി.പി. സഫിയ, പി.ടി.എ പ്രസിഡൻറ് പി.ടി. അനിൽകുമാർ, സിനിജ സനൽ, ടി.വി. അവിരാച്ചൻ, സമീർ സിദ്ദീഖി, രതീഷ് വിജയൻ, ഹണി വർഗീസ്, ടി. പൗലോസ് എന്നിവരാണ് വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:
Next Story