Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടപ്പള്ളിയിലെ...

ഇടപ്പള്ളിയിലെ വെള്ളക്കെട്ട്​:​ ഹൈകോടതി അമിക്കസ്​ക്യൂറിയെ നിയോഗിച്ചു

text_fields
bookmark_border
കൊച്ചി: ഇടപ്പള്ളി മേഖലയിലെ വെള്ളക്കെട്ടിന്​ പരിഹാരം കാണണമെന്ന ഹരജിയിൽ ഹൈകോടതി അമിക്കസ്​ക്യൂറിയെ നിയോഗിച്ചു. സ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന്​ ജസ്​റ്റിസ്​ ദേവൻ രാമച​ന്ദ്രൻ നിർദേശിച്ചു. തുടർന്ന്​ ഹരജികൾ ജൂ​ൈല 17ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഇടപ്പള്ളി മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി നൽകുന്ന നിർദേശങ്ങൾക്കുപുറ​െമ മറ്റ്​ മാർഗങ്ങളുണ്ടോയെന്നതും അമിക്കസ്ക്യൂറി പരിശോധിക്കണം. ജൂലൈ നാലിന് സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ തയാറാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചതിനെത്തുടർന്ന് അന്ന്​ രാവിലെ 11ന് ഇടപ്പള്ളി മെട്രോ സ്​റ്റേഷന്​ മുന്നിൽ ഇതുമായി ബന്ധപ്പെട്ടവർക്ക് അമിക്കസ് ക്യൂറിയെ സന്ദർശിക്കാമെന്ന്​ കോടതി വ്യക്തമാക്കി.
Show Full Article
TAGS:
Next Story