Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയമലംഘകർക്ക്​ പിഴയും...

നിയമലംഘകർക്ക്​ പിഴയും കാരിക്കേച്ചറും നൽകി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
നിയമലംഘകർക്ക്​ പിഴയും കാരിക്കേച്ചറും നൽകി മോട്ടോർ വാഹന വകുപ്പ്
cancel

ക​ള​മ​ശ്ശേ​രി: സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ​യും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും വാ​ഹ​ന​യാ​ത്ര ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്ന്​ പി​ഴ അ​ട​പ്പി​ക്കു​ന്ന​തു​കൂ​ടാ​തെ അവരു​ടെ കാ​രി​ക്കേ​ച്ച​റും ത​യാ​റാ​ക്കി ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശ്ശേ​രി പ​ത്ത​ടി​പ്പാ​ല​ത്താ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി പു​തി​യ രീ​തി​യി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി​യ​ത്.

ഹെൽമറ്റ്​ ധരിച്ചുള്ള കാ​രി​ക്കേ​ച്ച​ർ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി സൂ​ക്ഷി​ക്കു​ക​യും അ​ത് കാ​ണു​മ്പോ​ൾ പി​ന്നീ​ട് വാ​ഹ​ന​മെ​ടു​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് എ​ന്നി​വ​യി​ൽ ഓ​ർ​മ​യു​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കാ​ർ​ട്ടൂ​ണി​സ്​​റ്റ്​ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കി​യ​ത്. വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി. പോ​പ്പു​ല​ർ ഹ്യു​ണ്ടാ​യി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ​െഡ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട്​ ക​മീ​ഷ​ണ​ർ റ​ജി പി. ​വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി. ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​എം. ന​ജീ​ബ്, പി.​ആ​ർ. രാ​ജേ​ഷ്, മെ​ൽ​വി​ൻ ക്ലീ​റ്റ​സ് അ​സി​സ്​​റ്റ​ൻ​റ്​ എം.​വി.​ഐ​മാ​രാ​യ പി.​ബി. പ്രേം​കു​മാ​ർ, റി​ബി​ൻ രാ​ജു എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle Department
News Summary - Department of Motor Vehicles pays fines and caricatures to offenders
Next Story