Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right859 പേർക്ക്​ കൂടി...

859 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കൊച്ചി: ജില്ലയിൽ ശനിയാഴ്​ച 859 പേർക്ക് കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 811 പേർക്കും​ സമ്പർക്കം വഴിയാണ്​ രോഗം സ്ഥിരീകരിച്ചത്​. 35 പേരുടെ ഉറവിടമറിയില്ല. ഒൻപത്​ ആരോഗ്യപ്രവർത്തകരും ഒരു പൊലീസുകാരനും അതിഥിതൊഴിലാളിയായ ഒരാളും രോഗികളിൽ ഉൾപ്പെടുന്നു. 826 പേർ രോഗമുക്തി നേടി. 1446 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1458 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25,881 ആണ്. 186 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ റിപ്പോർട്ട്​ ചെയ്​തത്​ ഉൾപ്പെടാതെ നിലവിൽ രോഗം സ്ഥിരീകരിച്ച്​ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,200 ആണ്​. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,059 ആണ്. പരിശോധനയുടെ ഭാഗമായി സർക്കാർ -സ്വകാര്യ മേഖലകളിൽ നിന്നായി 6645 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story