Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right755 പേർക്ക് കോവിഡ്

755 പേർക്ക് കോവിഡ്

text_fields
bookmark_border
കൊച്ചി: ജില്ലയിൽ പുതുതായി സ്ഥിരീകരിച്ചു. 718 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒമ്പതുപേർ ആരോഗ്യപ്രവർത്തകരാണ്. 667 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,649 ആയി. പത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പ്രാദേശിക വിവരങ്ങൾ: തൃപ്പൂണിത്തുറ-28, കറുകുറ്റി -27, കളമശ്ശേരി -25, തൃക്കാക്കര -23, കോട്ടുവള്ളി -22, പള്ളുരുത്തി -17, മഞ്ഞപ്ര -17, അങ്കമാലി -15, കൂത്താട്ടുകുളം -13, നോർത്ത്​ പറവൂർ -13, വാഴക്കുളം -13, പൈങ്ങോട്ടൂർ -12, രായമംഗലം -12, വെണ്ണല -12, എറണാകുളം നോർത്ത് -11, എറണാകുളം സൗത്ത് -11, ഇടപ്പള്ളി -11, ഇലഞ്ഞി -11, കടവന്ത്ര -11, ചേരാനല്ലൂർ -11, മട്ടാഞ്ചേരി -11, വൈറ്റില -11. 1611 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1488 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന്​ ഒഴിവാക്കി. 25,533 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽനിന്ന്​ കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 6225 സാമ്പിൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story