മരട്: 500 രൂപയുടെ നോട്ടിൻെറ കളര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. മാടവനയില്‍ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി അന്‍ഷാദിനെയാണ് (32) നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇയാളുടേതെന്ന് കരുതപ്പെടുന്ന കൊല്ലം രജിസ്ട്രേഷനിലുള്ള സ്കൂട്ടറും പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. നെട്ടൂര്‍ ജുമാ മസ്ജിദിനു സമീപം പലചരക്ക് കട നടത്തുന്ന അലിയുടെ കടയില്‍ കയറി 500 രൂപയുടെ നോട്ട് നല്കി ഒരു കിലോ പഞ്ചസാര വാങ്ങി ബാക്കി തുകയും വാങ്ങി പോയി. എന്നാല്‍, നോട്ടില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കടയുടമക്ക് സംശയം തോന്നി. മരുമകനെ നോട്ട് കാണിച്ചതിനെ തുടര്‍ന്ന് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞു. നെട്ടൂര്‍ മാടവന സ്കൂളിനു സമീപം ഇയാള്‍ ഇത്തരത്തില്‍ വീണ്ടും കടയില്‍ കയറി അഞ്ഞൂറിൻെറ നോട്ട് നല്‍കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പനങ്ങാട് പൊലീസില്‍ ഏല്പിച്ചു. ഇയാളുടെ കൈയില്‍നിന്ന് മറ്റ് നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കടയിലെ ഉടമസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറിൻെറ നോട്ടുകള്‍ പനങ്ങാടുള്ള കടയില്‍നിന്ന് ഫോട്ടോ കോപ്പിയെടുത്തതാണെന്നും പ്രതി പറഞ്ഞു. ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമസ്ഥന് ഇങ്ങനെ ഒരാള്‍ നോട്ട് ഫോട്ടോകോപ്പിയെടുത്ത് പോയതായി പൊലീസില്‍ നേരേത്ത വിവരമറിയിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം നടത്തുന്നതിനിടയാണ് ഇയാള്‍ പിടിയിലായത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 12:00 AM GMT Updated On
date_range 2021-01-28T05:30:48+05:30500 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്; പ്രതി പിടിയില്‍
text_fieldsNext Story