Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right424 പേർക്ക​ുകൂടി...

424 പേർക്ക​ുകൂടി കോവിഡ്​

text_fields
bookmark_border
കൊച്ചി: സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ച 410 പേർക്ക്​ ഉൾപ്പെടെ ജില്ലയിൽ 424 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശം/അന്തർ സംസ്ഥാനത്ത് നിന്നെത്തിയവരാണ്​. ​11 പേരുടെ രോഗഉറവിടം അറിവില്ല. ആരോഗ്യ പ്രവർത്തകനായ ഒരാൾക്കും രോഗം പിടിപെട്ടു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃപ്പൂണിത്തുറ -22, ആലുവ, എടത്തല -16, തുറവൂർ -14, കോതമംഗലം, മൂവാറ്റുപുഴ -13 വീതം, തൃക്കാക്കര -12, ഇടപ്പള്ളി -11, പായിപ്ര, പിറവം -10. തിങ്കളാഴ്​ച 908 പേർ രോഗമുക്തി നേടി. 1052 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 1749 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 25282. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10581. കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 3442 സാമ്പിളുകൾകൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story