Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്വൻറി20 സ്ട്രീറ്റ്...

ട്വൻറി20 സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്; വൈദ്യുതി ബോർഡ് പൊലീസിൽ പരാതി നൽകി

text_fields
bookmark_border
കിഴക്കമ്പലം: ട്വന്‍റി20യുടെ സ്ട്രീറ്റ്‌ലൈറ്റ് ചലഞ്ചിനെതിരെ വൈദ്യുതി ബോര്‍ഡ് പൊലീസിൽ പരാതി നല്‍കി. കിഴക്കമ്പലം വൈദ്യുതി ബോര്‍ഡിലെ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ മുഹമ്മദ് എം. ബഷീറാണ് കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ ബിജു മാത്യു എന്നയാള്‍ സ്ട്രീറ്റ്‌ലൈറ്റ് ചലഞ്ചിനെതിരെ വൈദ്യുതി ബോര്‍ഡിനും പൊലീസിനും പരാതി നല്‍കിയിരുന്നു. സാബു എം. ജേക്കബ് അഞ്ച് പഞ്ചായത്തുകളിലെ വൈദ്യുതി പോസ്റ്റുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാൻ പൊതുജനങ്ങൾവഴി ശ്രമിക്കു​ന്നെന്നാണ് നോട്ടീസില്‍നിന്ന്​ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍നിന്ന്​ വ്യക്തമാകുന്നത്. ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വൈദ്യുതി പോസ്​റ്റുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനോ ഫണ്ട് ശേഖരിക്കുന്നതിനോ വൈദ്യുതി ബോര്‍ഡ് അനുവാദം നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ട്വന്‍റി20 കിഴക്കമ്പലം ഫേസ്ബുക്കിലൂടെയും മറ്റും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെച്ചാണ് പൊതുജനങ്ങളില്‍നിന്ന്​ തുക സമാഹരിക്കുന്നത്. ഒരു സ്ട്രീറ്റ് ലൈറ്റിന് 2500 രൂപയാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക് സ്ഥാപിക്കുക എന്നതാണ് സ്ട്രീറ്റ്​ ലൈറ്റ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
Show Full Article
TAGS:
Next Story