Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ് 9453 പേർക്ക്

കോവിഡ് 9453 പേർക്ക്

text_fields
bookmark_border
കൊച്ചി: ജില്ലയിൽ തിങ്കളാഴ്ച 9453 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 6719 പേരാണ്, 2703 ഉറവിടമറിയാത്തവരും. 7632 പേർ രോഗമുക്തി നേടി. 8611 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6977 പേരെ നിരീക്ഷണപ്പട്ടികയിൽ നിന്ന്​ ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 75,872 ആണ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 70,958 ആണ്. ------------------ കോവിഡ് മരണ ധനസഹായം: ജില്ലയിൽ 23.25 കോടി അനുവദിച്ചു കൊച്ചി: ജില്ലയിൽ കോവിഡ് മരണ ധനസഹായ പദ്ധതിയിൽ 23.25 കോടി രൂപ അനുവദിച്ചു. ഇതിൽ 19.22 കോടി രൂപ അപേക്ഷകർക്ക് കൈമാറി. ജില്ലയിൽ ജനുവരി 28 വരെ 6248 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ധനസഹായത്തിനുവേണ്ടി 5275 (84.84%) അപേക്ഷയാണ് ലഭിച്ചത്. 1000 (15.14%)ൽ താഴെ ആളുകൾ മാത്രമാണ് ഇനി അപേക്ഷ സമർപ്പിക്കാനുള്ളത്. ലഭിച്ച അപേക്ഷകളിൽ 88.64 ശതമാനം അപേക്ഷ തീർപ്പാക്കിയതിൽ 4651 എണ്ണം അംഗീകരിച്ചു. അർഹരായ മുഴുവൻ ആളുകളിലേക്കും ധനസഹായമെത്തിക്കാൻ ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ക്രിയാത്മക പ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1534 അപേക്ഷ ലഭിച്ചു. ആകെയുള്ള അപേക്ഷകളുടെ 24.55 ശതമാനമാണിത്. അവധി ദിവസമായ ഞായറാഴ്ചയിലും അപേക്ഷകളിൽ തീർപ്പാക്കാൻ ഓഫിസുകൾ തുറന്ന്​ പ്രവർത്തിച്ചു. ഞായറാഴ്ച മാത്രം 48 ബില്ലുകൾ ജില്ല ട്രഷറി വഴി പാസാക്കി. രണ്ടുകോടി 90 ലക്ഷം രൂപ അപേക്ഷകർക്ക് കൈമാറി. കലക്ടറേറ്റിലെ അക്കൗണ്ട്സ് വിഭാഗം, ദുരന്തനിവാരണ വിഭാഗം, അടിയന്തരകാര്യ നിർവഹണ വിഭാഗം, ഫിനാൻസ്, വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയും ഞായറാഴ്ച തുറന്നുപ്രവർത്തിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ലഭിക്കുന്ന സർക്കാർ ധന സഹായത്തിന് www.relief.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്. ഭാര്യ മരിച്ചാൽ ഭർത്താവിനോ ഭർത്താവ് മരിച്ചാൽ ഭാര്യക്കോ ആണ് ധനസഹായത്തിന് അർഹതയുള്ളത്. മരണപ്പെട്ട വ്യക്തിയുടെ മാതാപിതാക്കൾക്കും ധനസഹായത്തിന് അർഹതയുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന മരണ സർട്ടിഫിക്കറ്റ്/ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്‍റ്​ / ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ് പകർപ്പ്​, അപേക്ഷകന്‍റെ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചാൽ പരിശോധനകൾക്കുശേഷം രണ്ട് ദിവസത്തിനുള്ളിൽ തുക കൈമാറും.
Show Full Article
TAGS:
Next Story