കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കണക്കിൽ മുന്നിൽ നിന്ന ജില്ല ഞായറാഴ്ചത്തെ രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ആറാമതായി. 558 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 726 പേർ രോഗമുക്തരായി. നിലവിൽ രോഗികളുടെ എണ്ണം 10,439 ആണ്. ഞായറാഴ്ച സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 524 പേരാണ്. ഉറവിടമറിയാത്തവർ 29 പേരും ആരോഗ്യപ്രവർത്തകർ രണ്ടുമാണ്. രായമംഗലത്താണ് കൂടുതൽ രോഗികളുള്ളത് -26. മഴുവന്നൂർ -18, കൂവപ്പടി -16, തൃക്കാക്കര -14, കാഞ്ഞൂർ -13, ഇടപ്പള്ളി, കലൂർ, പായിപ്ര, പിറവം -12, തൃപ്പൂണിത്തുറ, മരട് -11, കളമശ്ശേരി, ചൂർണിക്കര, ചെങ്ങമനാട്, മൂവാറ്റുപുഴ, വടക്കേക്കര, വരാപ്പുഴ -10 തുടങ്ങിയവയാണ് മറ്റിടങ്ങളിലെ രോഗികളുടെ എണ്ണം. ആകെ രോഗികളിൽ 8525 പേർ വീട്ടിലാണ് ചികിത്സയിലുള്ളത്. എറണാകുളം ഗവ. മെഡിക്കൽ കോളജ് - 41, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി -23, പള്ളുരുത്തി താലൂക്ക് ആശുപത്രി -എട്ട്, പി.വി.എസ് - 67, മൂവാറ്റുപുഴ ജനറൽ ആശുപത്രി -19, ആലുവ ജില്ല ആശുപത്രി -ഒമ്പത്, സഞ്ജീവനി -26, സിയാൽ - 51, സ്വകാര്യ ആശുപത്രികൾ -702, എഫ്.എൽ.ടി.സികൾ - 178, എസ്.എൽ.ടി.സികൾ -232 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗികളുടെ എണ്ണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2021 12:00 AM GMT Updated On
date_range 2021-02-08T05:30:54+05:30കോവിഡ് 558, മുക്തർ 726
text_fieldsNext Story