മൂവാറ്റുപുഴ: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ തീവ്രയജ്ഞ പരിപാടിക്ക് മൂവാറ്റുപുഴ നഗരസഭയില്‍ 31ന് തുടക്കമാകും. അഞ്ച് വയസ്സുവരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഓരോ അധികഡോസ് പോളിയോ വാക്‌സിന്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വിതരണം ചെയ്യും. ജനറല്‍ ആശുപത്രി, പേട്ട അംഗന്‍വാടി, കുഴിമറ്റം അംഗന്‍വാടി, പണ്ടിരിമല അംഗന്‍വാടി, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ്, എസ്.എന്‍.ഡി.പി സ്‌കൂള്‍, മുറിക്കല്ല്, കിഴക്കേകര ഗവ. സ്‌കൂള്‍ അംഗന്‍വാടികള്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, നിര്‍മല മെഡിക്കല്‍ സൻെറര്‍, രണ്ടാര്‍, ഫ്രഷ് കോള, കാവുങ്കര, മണിയംകുളം, ടൗണ്‍ യു.പി സ്‌കൂള്‍, ശാന്തിനഗര്‍, ഉറവക്കുഴി, തര്‍ബിയത്ത് നഗര്‍, തൃക്ക, നിരപ്പ് അംഗന്‍വാടികള്‍, നെടുംചാലില്‍ ആശുപത്രി, സംഗമം ക്ലബ്, എം.സി.എസ് ആശുപത്രി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പുളിഞ്ചുവട്, വാഴപ്പിള്ളി മുനിസിപ്പല്‍ കോളനി, ജെ.ബി സ്‌കൂള്‍, കുര്യന്‍മല അംഗന്‍വാടികള്‍ എിവിടങ്ങളിലാണ് തുള്ളിമരുന്ന് വിതരണം. സമ്പൂർണ ഭവനപദ്ധതി മൂവാറ്റുപുഴ: നഗരസഭയില്‍ അഞ്ചുവര്‍ഷം കൊണ്ട് സമ്പൂർണ ഭവനപദ്ധതി നടപ്പാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ്. ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും മുനിസിപ്പല്‍ ടൗഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍മാന്‍. പുതിയ കൗണ്‍സില്‍ അധികാരത്തിലെത്തി ഒരുമാസം പൂര്‍ത്തിയാകുന്നതിനുമുമ്പു തന്നെ ഒന്നാംഘട്ടമായി 70 വീടുകള്‍ നിര്‍മിക്കാൻ നടപടി സ്വീകരിച്ചു. ഇതോടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ എണ്ണം 294 ആയി വർധിച്ചു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് ഭവനമൊരുക്കുന്നതിന് നഗരത്തില്‍ പാര്‍പ്പിടസമുച്ചയം നിര്‍മിക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ച് രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തദ്ദേശമന്ത്രി എ.സി. മൊയ്തീന്‍ സന്ദേശം നല്‍കി. നഗരസഭതല ഉദ്ഘാടനച്ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സൻ സിനി ബിജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ പി.എം. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ്, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 12:02 AM GMT Updated On
date_range 2021-01-29T05:32:44+05:30പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 31ന്
text_fieldsNext Story