Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിന്ദി ഡിപ്ലോമ: അപേക്ഷ ...

ഹിന്ദി ഡിപ്ലോമ: അപേക്ഷ 20 വരെ

text_fields
bookmark_border
കൊച്ചി: ഹിന്ദി ഡിപ്ലോമ ഇന്‍ എലമൻെററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. അവസാന തീയതി ജനുവരി 20 വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്​റ്റ്​, പത്തനംതിട്ട വിലാസത്തില്‍ അയക്കണം. ഫോണ്‍ : 8547126028. എംപ്ലോയ്‌മൻെറ് നിയമനം; സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം കൊച്ചി: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച പ്രകാരം എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനങ്ങളില്‍ ആനുകൂല്യം ലഭിക്കാൻ ഇ.ഡബ്ല്യു.എസ് ഉദ്യോഗാര്‍ഥികള്‍ ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വില്ലേജ്/താലൂക്ക് അധികാരികളില്‍നിന്നും ലഭ്യമാക്കി എറണാകുളം പ്രഫഷനല്‍ ആൻഡ്​ എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭ്യമാക്കുകയുള്ളൂ എന്ന് എറണാകുളം ഡിവിഷനല്‍ എംപ്ലോയ്‌മൻെറ് ഓഫിസര്‍(പി ആൻഡ്​ ഇ) അറിയിച്ചു. വനിത ഐ.ടി.ഐയില്‍ ഒഴിവ് കൊച്ചി: വ്യവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശ്ശേരി വനിത ഐ.ടി.ഐയിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ ഏതാനും ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 15 ന് വൈകീട്ട് നാലിനു മുമ്പ് നേരിട്ട് ഹാജരാകണം. ഫോണ്‍ 0484-2544750.
Show Full Article
TAGS:
Next Story