Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്: 17...

കോവിഡ്: 17 പരിചരണകേന്ദ്രങ്ങൾ ഈയാഴ്ച ആരംഭിക്കും

text_fields
bookmark_border
കൊച്ചി: കോവിഡ് ബാധിതര്‍ക്കായി ജില്ലയില്‍ പ്രാദേശികതലത്തില്‍ 17 ഡൊമിസിലിയറി കെയര്‍ സൻെററുകള്‍ (ഡി.സി.സി) കൂടി ആരംഭിക്കും. 10 ഗ്രാമപഞ്ചായത്തിലും ഏഴ്​ നഗരസഭയിലുമാണ്​ സൻെററുകള്‍. ഈമാസം നാലുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഗ്രാമപഞ്ചായത്തുകളിലെ ഡി.സി.സികളില്‍ 507 പേര്‍ക്കും നഗരസഭകളില്‍ 685 പേര്‍ക്കും ഉള്‍പ്പെടെ 1192 കിടക്കയാണ് ഒരുക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍, സൻെറര്‍, കിടക്കകളുടെ എണ്ണം ക്രമത്തില്‍: ചേരാനല്ലൂര്‍ (സൻെറ്​ ജയിംസ് ചര്‍ച് യാക്കോബിയന്‍ പാരിഷ് ഹാള്‍ -35 കിടക്ക) എടത്തല (ശാന്തിഗിരി ആശ്രമം എടത്തല -40) കടുങ്ങല്ലൂര്‍ (അന്‍വര്‍ മെമ്മോറിയല്‍ പാലിയേറ്റിവ് കെയര്‍ വെസ്റ്റ് കടുങ്ങല്ലൂര്‍ -42) മുളന്തുരുത്തി (സൻെറ്​ ജോര്‍ജ് ചര്‍ച് പാരിഷ് ഹാള്‍ -70) പായിപ്ര (മുടവൂര്‍ കമ്യൂണിറ്റി ഹാള്‍ -28) പള്ളിപ്പുറം (എസ്.സി കമ്യൂണിറ്റി ഹാള്‍ -22) തിരുമാറാടി (ടാഗോര്‍ ഹാള്‍ -40) തിരുവാണിയൂര്‍ (സൻെറ്​ പീറ്റേഴ്‌സ് ആൻഡ്​​ സൻെറ്​ പോള്‍സ് യാക്കോബായ കത്തീഡ്രല്‍ ഹാള്‍ നീറമുകള്‍ -50) വാരപ്പെട്ടി (വാരപ്പെട്ടി കമ്യൂണിറ്റി ഹാള്‍ -30) നെടുമ്പാശ്ശേരി (സിയാല്‍ -150). നഗരസഭകള്‍: ആലുവ (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ആലുവ -50) ഏലൂര്‍ (എസ്.സി കമ്യൂണിറ്റി ഹാള്‍ -40) കൊച്ചി (മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, പള്ളുരുത്തി ഗവ. ആശുപത്രി -150) കൂത്താട്ടുകുളം (സി.എച്ച്.സി ഹാള്‍ -90), മരട് (ഇ.കെ. നായനാര്‍ ഹാള്‍ -75) തൃക്കാക്കര (തെങ്ങോട് വനിത വ്യവസായ കേന്ദ്രം - 200) തൃപ്പൂണിത്തുറ (ഒ.ഇ.എന്‍ ബില്‍ഡിങ്​ വാര്‍ഡ് നമ്പര്‍ 33 -80). നഗരസഭകൾക്ക്​ 35 ലക്ഷം, പഞ്ചായത്തുകൾക്ക്​ 50 ലക്ഷം കൊച്ചി: ഡി.സി.സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്​ നഗരസഭകള്‍ക്കായി 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. ഡി.സി.സികളില്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്​ടര്‍ ദിവസവും സന്ദര്‍ശനം നടത്തും. അടിയന്തര സാഹചര്യം വന്നാല്‍ രോഗികളെ മാറ്റുന്നതിന്​ ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story