കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രൂപവത്കരണ ദിനാചരണത്തിൻെറ ഭാഗമായി ജില്ലയിലെ യൂനിറ്റി മാര്‍ച്ചും ബഹുജന സമ്മേളനവും 17ന് നോര്‍ത്ത് പറവൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ 18 കേന്ദ്രങ്ങളിലാണ് മാര്‍ച്ചും റാലിയും പൊതുസമ്മേളനവും നടക്കുന്നത്. രാജ്യം അതിൻെറ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പറഞ്ഞു. പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുല്റഹ്മാന് ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് വി.കെ. സലീം, സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി.എ. ഷിജാര്‍, കെ.എസ്. നൗഷാദ് എന്നിവര്‍ പങ്കെടുത്തു. എസ്.എച്ച് മീഡിയ കപ്പ് ക്രിക്കറ്റ്; മാർച്ച് 11 മുതൽ 14 വരെ കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി തേവര സേക്രട്ട് ഹാർട്ട് കോളജും പ്രസ്ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്.എച്ച് മീഡിയ കപ്പ് ക്രിക്കറ്റ് ടൂര്ണമൻെറിൻെറ രണ്ടാമത്തെ സീസൺ 2021 മാർച്ച് 11ന് ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളായിരിക്കും മീഡിയ കപ്പില്‍ മാറ്റുരക്കുക. 50,000 രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാംസ്ഥാനക്കാര്‍ക്ക് 30,000 രൂപയുടെ കാഷ് പ്രൈസ് ലഭിക്കും. ഒപ്പം ടൂർണമൻെറിലെ മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, വിക്കറ്റ് കീപ്പർ, ഫീല്‍ഡര്‍ എന്നിങ്ങനെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ക്കും അവാര്‍ഡുകള്‍ ലഭിക്കും. എസ്.എച്ച് കോളജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് പാലക്കാപ്പിള്ളിൽ, പ്രസ് ക്ലബ് പ്രസിഡൻറ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, മീഡിയ കപ്പ് കോഓഡിനേറ്റർമാരായ ജിപ്സൺ സിഖേരെ, സുജിത് നാരായണൻ, ഡോ. സന്ദീപ് സണ്ണി, നിഷിത എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:07 AM GMT Updated On
date_range 2021-02-13T05:37:03+05:30പോപുലര്‍ ഫ്രണ്ട് ഡേ; യൂനിറ്റി മാര്‍ച്ച് 17ന് പറവൂരില്‍
text_fieldsNext Story