കൊച്ചി: പ്രീമിയം എസ്.യു.വി ജീപ്പ് കോംപസിൻെറ പുതിയ പതിപ്പ്, ഫിയറ്റ് ക്രൈസ്ലര് ഓട്ടോ മൊബൈല്‍സ് വിപണിയില്‍ എത്തിച്ചു. പുതിയ ഇന്ത്യന്‍ നിര്‍മിത ജീപ്പ് കോംപസിൻെറ വില 16.99 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. ഏഴു നിറത്തിലും നാലു ട്രിമ്മിലും 11 പതിപ്പിലും പുതിയ ജീപ്പ് കോംപസ് ലഭിക്കും. 80ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ മൂന്ന് പ്രത്യേക പതിപ്പുമുണ്ട്. സ്പോര്‍ട്ട്, ലോംജി ട്യൂഡ്, ലിമിറ്റഡ്, മോഡല്‍ എസ് എന്നിവയാണ് നാലു ട്രിമ്മുകള്‍. ടെക്നോ മെറ്റാലിക് ഗ്രീന്‍, ഗാലക്സി ബ്ലൂ, ബ്രൈറ്റ് വൈറ്റ് തുടങ്ങിയവയാണ് നിറങ്ങൾ. രണ്ട് ലിറ്റര്‍ ടര്‍ബോ ഡീസല്‍ (172 പി.എസ് കരുത്ത്) 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (163 പി.എസ് കരുത്ത്) എന്നിവയാണ് എൻജിന് വകഭേദങ്ങള്‍. രണ്ട് ലിറ്റര്‍ ടര്‍ബോ ഡീസല്‍ എൻജിനോടെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. ലിമിറ്റഡ് എഡിഷന് ഒട്ടേറെ പുതുമകളോടുകൂടിയതാണ്. ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫേഷ്യ ബോഡി പെയിൻറഡ്, സില് മോള്‍ഡിങ്, ഫെന്‍ഡര്‍ ഫ്ലെയേഴ്സ്, ഗ്ലോസ്-ബ്ലാക് ഫ്രണ്ട് ഗ്രില്‍, ബ്ലാക് ഡ്യൂവല്‍ ടോണ്‍ റൂപ്, ബ്ലാക് മിറര്‍, ഓട്ടോമാറ്റിക് എല്‍.ഇ.ഡി റിഫ്ലക്ടര്‍ ഹെഡ്ലാംപ്സ് എന്നിവ പ്രത്യേകതയിൽ ഉള്‍പ്പെടുന്നു. ഉപഭോക്താക്കളില്‍നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് അവക്ക് അനുസൃതമായി രൂപകൽപന ചെയ്തതാണ് പുതിയ ജീപ്പ് കോംപസ് എന്ന് എഫ്.സി.ഐ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഡോ. പാർഥദത്ത പറഞ്ഞു. 50ഓളം സുരക്ഷ ഫീച്ചറുകളാണ് പുതിയ ജീപ്പ്പ് കോംപസില്‍ ഉള്ളത്. ഓട്ടോമാറ്റിക്സ് ഹെഡ്ലാംപ്സ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. photo ekg business jeep പുതിയ ജീപ്പ് കോംപസ്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 12:02 AM GMT Updated On
date_range 2021-01-29T05:32:23+05:30പുതിയ ജീപ്പ് കോംപസ് വിപണിയില്‍; വില 16.99 ലക്ഷം മുതല്‍
text_fieldsNext Story