Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഐ.സി സംരക്ഷണത്തിന്...

എൽ.ഐ.സി സംരക്ഷണത്തിന് കേരളത്തിൽ​ 10,000 ജനസഭകൾ

text_fields
bookmark_border
കൊച്ചി: ഓഹരി വിൽപനയിലൂടെ എൽ.ഐ.സി സ്വകാര്യവത്​കരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ കേരളത്തിൽ 10,000 ജനസഭകൾ സംഘടിപ്പിക്കാൻ എൽ.ഐ.സി സംരക്ഷണ സമിതി. സ്വകാര്യവത്​കരണ നീക്കം പ്രതിരോധിക്കാൻ എൽ.ഐ.സി ജീവനക്കാരും ഏജന്‍റുമാരും ബഹുജന സംഘടനകളും സംയുക്തമായി ആരംഭിച്ച 'എൽ.ഐ.സിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്​' കാമ്പയിന്‍റെ ഭാഗമായാണ്​ ഇത്​. കാമ്പയിന്‍റെ പ്രചാരണത്തിനായി തയാറാക്കിയ പീപ്പിൾ ഫോർ എൽ.​ഐ.സി വെബ്​സൈറ്റ്​ എറണാകുളം പ്രസ്​ക്ലബിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്​ഘാടനം ചെയ്തു. കാമ്പയിനിൽ വിതരണം ചെയ്യുന്ന ലഘുലേഖകളുടെ പ്രകാശനവും നിർവഹിച്ചു. എൽ.ഐ.സിയുടെ 32 കോടിയിലധികം പോളിസി ഉടമകളിൽ പകുതി പേർ രംഗത്തിറങ്ങിയാൽ തന്നെ സ്വകാര്യവത്​കരണ നീക്കത്തിൽനിന്ന്​ കേന്ദ്രത്തിന്​ പിന്തിരിയേണ്ടി വരുമെന്ന്​ എളമരം കരീം പറഞ്ഞു. 38 ലക്ഷം കോടിയുടെ ആസ്തിയുള്ള എൽ.ഐ.സിയുടെ ഭീമമായ ഫണ്ട്​ പോളിസി ഉടമകളുടെ പ്രീമിയത്തിൽനിന്ന്​ ഉണ്ടാക്കിയതാണ്​. അത്​ നിക്ഷേപിച്ച്​ കിട്ടുന്ന ലാഭത്തിൽനിന്ന്​ അഞ്ചു ശതമാനം കേന്ദ്രസർക്കാറിനും ബാക്കി 95 ശതമാനം പോളിസി ഉടമകൾക്ക്​ ബോണസായും നൽകുന്നു. സ്വകാര്യ മുതലാളിമാർ കൂടി എൽ.ഐ.സിയുടെ ഉടമസ്ഥരായി വരുമ്പോൾ ലാഭം പരമാവധിയാക്കി അത്​ ഓഹരി ഉടമസ്ഥർക്ക്​ മാത്രം നൽകുന്ന കമ്പനിയായി എൽ.ഐ.സി മാറുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കെ. ചന്ദ്രൻപിള്ള, ടി.ബി. മിനി, ടോമി മാത്യു, കെ.എൻ. ഗോപി എന്നിവരും പ​ങ്കെടുത്തു.
Show Full Article
Next Story