Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:40 AM IST Updated On
date_range 26 March 2022 5:40 AM ISTആർ.ഐ.എഫ്.എഫ്.കെ; കളറാക്കാൻ സെൽഫി കോർണറും
text_fieldsbookmark_border
കൊച്ചി: ചലച്ചിത്ര അക്കാദമി ഏപ്രിൽ ഒന്നുമുതൽ നാലുവരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന റീജനൽ ഐ.എഫ്.എഫ്.കെയുടെ പ്രചാരണാർഥം കൊച്ചി ലുലുമാളിൽ സ്ഥാപിച്ച സെൽഫി കോർണറിൻെറ ഉദ്‌ഘാടനം നടൻ ഉണ്ണി മുകുന്ദൻ നിർവഹിച്ചു. ഷിബു ചക്രവർത്തി, സുന്ദർദാസ്, ഔസേപ്പച്ചൻ മേജർ രവി, സാബു പ്രവദാസ്, കോളിൻസ്, ബൈജുരാജ് ചേകവർ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് 500 രൂപയും വിദ്യാർഥികൾക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്. സിനിമരംഗത്ത് പ്രവർത്തിക്കുന്ന അസി., അസോസിയറ്റ് അംഗങ്ങൾക്ക് ഈ ഇളവ് ലഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ശനിയാഴ്ച മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. ഓഫ്ലൈൻ രജിസ്‌ട്രേഷൻ സെന്‍റ് വിൻസെന്റ് റോഡിലെ മാക്ട ഓഫിസിൽ നടന്നുവരുന്നു. er iffk selfie റീജനൽ ഐ.എഫ്.എഫ്.കെയുടെ പ്രചാരണാർഥം കൊച്ചി ലുലുമാളിൽ സ്ഥാപിച്ച സെൽഫി കോർണറിൻെറ ഉദ്‌ഘാടനം നടൻ ഉണ്ണി മുകുന്ദൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story