Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയിൽ ലൈസൻസ്...

തൃക്കാക്കരയിൽ ലൈസൻസ് നടപടികൾ ഇനി ഓൺലൈനിൽ

text_fields
bookmark_border
കാക്കനാട്: തൃക്കാക്കരയിലെ വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും പുതിയ സംരംഭക പ്രവർത്തനങ്ങൾക്കുമുള്ള ലൈസൻസ് നടപടികൾ ഓൺലൈനായി. ഇനിമുതൽ നഗരസഭ ഏർപ്പെടുത്തിയ സിറ്റിസൺ പോർട്ടൽ വഴിയാണ് ലൈസൻസ് എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ. മുനിസിപ്പൽ പരിധിയിലെ എല്ലാ സ്ഥാപനങ്ങൾക്കും നഗരസഭയിൽ എത്താതെ തന്നെ സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. പദ്ധതിയുടെ ഉദ്ഘാടനം തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ നിർവഹിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ എ.എ. ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, റാഷിദ്‌ ഉള്ളമ്പിള്ളി, സ്മിത സണ്ണി, സുനീറ ഫിറോസ്, പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്. ഷെജി, കൗൺസിലർ ഉണ്ണി കാക്കനാട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story