Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി ചാർജ് വർധനയിൽ...

വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധ സമരം

text_fields
bookmark_border
വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധ സമരം
cancel
മട്ടാഞ്ചേരി: വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ഈരവേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഓഫിസിനുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ണെണ്ണ വിളക്ക് തെളിച്ചും ഓല വിശറി വീശിയും സർക്കാർ നാടിനെ പഴയകാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. കെ.അജാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംജാത് ബഷീർ അധ്യക്ഷത വഹിച്ചു. ഷമീർ വളവത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു. അൻസീർ, ആർ. ബഷീർ, സുജിത്ത് മോഹൻ, മുജീബ് കൊച്ചങ്ങാടി, മുഹമ്മദ് ഹിജാസ്, ഇ.എ. ഹാരിസ്, അസീസ് ഇസ്ഹാഖ്​ സേട്ട്​, പി.എ. സുബൈർ എന്നിവർ പങ്കെടുത്തു. ചിത്രം: ചാർജ് വർധനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈദ്യുതി ഓഫിസിന്​ മുന്നിൽ സമരം നടത്തുന്നു
Show Full Article
TAGS:
Next Story