Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമ്മാനപ്പൊതികളും...

സമ്മാനപ്പൊതികളും കളിയുപകരണങ്ങളുമായി കുരുന്നുകളെ വരവേറ്റു

text_fields
bookmark_border
സമ്മാനപ്പൊതികളും കളിയുപകരണങ്ങളുമായി കുരുന്നുകളെ വരവേറ്റു
cancel
കീഴ്മാട്: . കീഴ്മാട് ഗവ. യു.പി സ്കൂളിലാണ് പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് വ്യത്യസ്തമായ സ്വീകരണം നൽകിയത്. കോവിഡ് പ്രതിസന്ധി മൂലം സ്കൂളിൽ എത്താൻ സാധിക്കാതിരുന്ന പ്രീ പ്രൈമറി വിഭാഗം കുട്ടികൾ വളരെയധികം സന്തോഷത്തോടെയാണ് ആദ്യമായി സ്കൂളിലെത്തിയത്. അധ്യാപകർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്നേഹ മോഹനൻ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്‍റ്​ ഷാമില ഷംസ്, വൈസ് പ്രസിഡന്‍റ്​ ബിനു ഡേവിഡ്, സി.ആർ.സി അംഗം തസ്നിൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.കെ. ഉഷാകുമാരി സ്വാഗതം പറഞ്ഞു. അധ്യാപികമാരായ സി.കെ. സുനിത, മീര, സാനി എന്നിവർ കുട്ടികളെ വരവേറ്റു. പതിവിലും വിപരീതമായി കളിചിരികളോടെയാണ് കുട്ടികൾ ക്ലാസിലിരുന്നത്. ക്യാപ്ഷൻ ea yas9 keezhmad school കീഴ്മാട് ഗവ. യു.പി സ്കൂളിൽ ആദ്യമായെത്തിയ പ്രീ പ്രൈമറി വിഭാഗം കുട്ടികളെ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story