Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി ജീവനക്കാര്‍...

വൈദ്യുതി ജീവനക്കാര്‍ ധര്‍ണ നടത്തി

text_fields
bookmark_border
വൈദ്യുതി ജീവനക്കാര്‍ ധര്‍ണ നടത്തി
cancel
അങ്കമാലി: കെ.എസ്.ഇ.ബി സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കമാലി ഡിവിഷന്‍ ഓഫിസിന് മുന്നില്‍ ജീവനക്കാര്‍ ധര്‍ണ സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി ആസ്ഥാനത്തെ പൊലീസ് രാജ് അവസാനിപ്പിക്കുക, പവര്‍ സ്റ്റേഷനുകളിലും ഡാമുകളിലും ഏര്‍പ്പെടുത്തുന്ന സുരക്ഷ സംവിധാനം വൈദ്യുതി ഭവനില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബോര്‍ഡ് ആസ്ഥാനത്ത് നിലവിലെ എക്സ് സര്‍വിസ്​ മെന്‍ സുരക്ഷ സംവിധാനം തുടരുക, വൈദ്യുതി ബോര്‍ഡിന് ദുര്‍വ്യയമുണ്ടാക്കുന്ന നടപടികളില്‍നിന്ന് മാനേജ്മെന്‍റ് പിന്തിരിയുക, ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനവും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നിരോധിക്കാനുള്ള ഗൂഢനീക്കത്തില്‍നിന്ന് മാനേജ്മെന്‍റ് പിന്മാറുക, പൊലീസ് സംരക്ഷണവലയത്തില്‍ സേച്ഛാഭരണം നടത്താനുള്ള ചെയര്‍മാ‍ൻെറ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ഓഫിസേഴ്സ് അസോ. സംസ്ഥാന കമ്മിറ്റി അംഗം ഹരിപ്രസാദ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍-സി.ഐ.ടി.യു അങ്കമാലി ഡിവിഷന്‍ പ്രസിഡന്‍റ് പ്രമോദ് ആന്‍റണി അധ്യക്ഷതവഹിച്ചു. കെ.ഡി. ഫിലിപ്, കെ.എ. ജോബി, ലെബിന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. EA ANKA 02 KSEB അങ്കമാലി ഡിവിഷന്‍ ഓഫിസിന് മുന്നില്‍ ജീവനക്കാര്‍ സംഘടിപ്പിച്ച ധര്‍ണ ഓഫിസേഴ്സ് അസോ. സംസ്ഥാന കമ്മിറ്റി അംഗം ഹരിപ്രസാദ് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story