Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമുച്ചയം തുറക്കണം -മുസ്​ലിംലീഗ്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമുച്ചയം തുറക്കണം -മുസ്​ലിംലീഗ്
cancel
ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമുച്ചയത്തി‍ൻെറ നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് മുസ്​ലിം ലീഗ് ആലുവ ടൗൺ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു. സ്റ്റാൻഡി‍ൻെറ പുറത്ത് ബസുകൾ നിർത്തുന്നത് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇതുമൂലം യാത്രക്കാരും ദുരിതത്തിലാവുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കണം. കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെ ജനകീയ സമരങ്ങളിലൂടെ നേരിടുമെന്നും നേതൃസംഗമം മുന്നറിയിപ്പ് നൽകി. മുസ്​ലിംലീഗ് ജില്ല കമ്മിറ്റി ഓഫിസായ സി.എച്ച് സ്മാരക മന്ദിരം നിർമാണത്തിന് ആലുവ ടൗൺ കമ്മിറ്റി ഒരു ലക്ഷം രൂപ നൽകാനും തീരുമാനിച്ചു. മുസ്​ലിം ലീഗ് ജില്ല വർക്കിങ് പ്രസിഡന്‍റ്​ അഡ്വ.വി.ഇ. അബ്ദുൽ ഗഫൂർ സംഗമം ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡൻറ് പി.എ. അബ്​ദുസ്സമദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ മറ്റൂരകത്തൂട്ട് , ട്രഷറർ കെ.കെ. അബ്ദുസ്സലാം, മുഹമ്മദാലി മാരാട്ട്, എം.പി.അബ്ദുൽ ലത്തീഫ്, വി.എം.ആസാദ്, ടി.ഇ.ഷിഹാബ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 iuml മുസ്​ലിം ലീഗ് ആലുവ ടൗൺ നേതൃസംഗമം ജില്ല വർക്കിങ് പ്രസിഡന്‍റ്​ അഡ്വ.വി.ഇ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story