Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊക്കാളി കൃഷിക്ക്...

പൊക്കാളി കൃഷിക്ക് മുൻഗണന: ചെമ്മീൻ കൃഷിക്ക് ശേഷം പാടശേഖരങ്ങൾ വിട്ടുനൽകണമെന്ന് കലക്ടർ

text_fields
bookmark_border
പറവൂർ: കോട്ടുവള്ളി പഞ്ചായത്തിലെ പൊക്കാളി പാടശേഖരങ്ങളിൽ ഏപ്രിൽ 14ന് ശേഷം ചെമ്മീൻ കൃഷി അവസാനിപ്പിച്ച് പൊക്കാളി നെൽകൃഷിക്കായി വിട്ടു നൽകണമെന്നും ഏപ്രിലിൽ തന്നെ കൃഷിക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങണമെന്നും കലക്ടറുടെ നിർദേശം. ഇത്​ സംബന്ധിച്ച്​ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോട്ടുവള്ളി പഞ്ചായത്തിൽ എട്ട്​ പൊക്കാളി പാടശേഖര സമിതികളും അടുത്ത മാസത്തിൽ യോഗം ചേർന്ന് കൃഷിയോഗ്യമായ എല്ലായിടത്തും നെൽകൃഷി ആരംഭിക്കുമെന്ന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഷാജി പറഞ്ഞു. ഏപ്രിൽ 14 ന് ശേഷം പൊക്കാളി പാടങ്ങളിലെ വെള്ളം പിടിച്ച്, നിലമുണക്കി, ചിറ ബലപ്പെടുത്തി, കിളയും,തോടു കീറലുമൊക്കെ കഴിഞ്ഞ് മേയ് ആദ്യനാളുകളിലെ വേനൽമഴയിൽ മണ്ണിലെ ഉപ്പ് കളഞ്ഞ്, മേയ് പത്തിന് വിത്തെറിയാൻ പാകത്തിലുള്ള നടപടിക്രമങ്ങൾ ചെയ്തു വരുകയാണെന്ന് കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന അറിയിച്ചു. കുടുംബശ്രീ പ്രവർത്തകർ,സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,കർഷക സംഘടനകൾ ഇതിനോടകംതന്നെ പൊക്കാളി നെൽകൃഷി ചെയ്യുവാനായി രംഗത്ത് വന്നിട്ടുണ്ട്. ഏപ്രിൽ 14 ന് ശേഷം പൊക്കാളി പാടങ്ങൾ നെൽകൃഷിക്കായി വിട്ടു നൽകാത്ത ചെമ്മീൻ കെട്ടുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞാലും മത്സ്യക്കൃഷി തുടരുകയും പൊക്കാളി കൃഷിക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ അവസാനം കൃഷി ഇറക്കാതെ ഒഴിഞ്ഞു മാറുന്ന പ്രവണത കുറച്ചു വർഷങ്ങളായി കർഷകരിൽ കണ്ടുവരുന്നുണ്ട്.
Show Full Article
TAGS:
Next Story