Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആർ.ടി.സി ...

കെ.എസ്.ആർ.ടി.സി സർവിസ്​ ആരംഭിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് കൂത്താട്ടുകുളം-വാഗമൺ-പുള്ളിക്കാനം-എറണാകുളം പുതിയ സർവിസ് ആരംഭിച്ചു. കൂത്താട്ടുകുളം-കട്ടപ്പന സർവിസ് പുനഃക്രമീകരിച്ചാണ് പുതിയ സർവിസ് ആരംഭിച്ചത്. പുള്ളിക്കാനത്തുനിന്ന് രാവിലെ 5.30ന് ആരംഭിക്കുന്ന സർവിസ് എട്ടിന് കൂത്താട്ടുകുളത്ത് എത്തും തുടർന്ന് എറണാകുളത്തേക്കും സർവിസ് നടത്തും. വൈറ്റിലയിൽനിന്ന് വൈകീട്ട് 3.45ന്​ ആരംഭിക്കുന്ന സർവിസ് 5.15ന് കൂത്താട്ടുകുളത്ത് എത്തും. തുടർന്ന് രാത്രി എട്ടിന് വാഗമൺ പുള്ളിക്കാനത്ത് സർവിസ് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പിറവം എ.ടി.ഒ ഷാജി കുര്യാക്കോസ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു. റെസിഡന്‍റ്​ അസോസിയേഷൻ മേഖല പ്രസിഡന്‍റ്​ ബേബി ആലുങ്കൽ, വൈസ്​ പ്രസിഡന്‍റ്​ പി.ജി. സുനിൽകുമാർ, ബി.എസ്. അനിൽകുമാർ, ഷാജി തോമസ്, ബിനു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story