Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്ക് മരത്തിൽ ഇടിച്ച്...

ബൈക്ക് മരത്തിൽ ഇടിച്ച് യുവാവ്​ മരിച്ചു

text_fields
bookmark_border
ബൈക്ക് മരത്തിൽ ഇടിച്ച് യുവാവ്​ മരിച്ചു
cancel
പന്തളം: നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ച് ആംബുലൻസ് ഡ്രൈവറായ യുവാവ്​ മരിച്ചു. ഓമല്ലൂർ മുള്ളിനിക്കാട് ഒലിപറമ്പിൽ വീട്ടിൽ മണിക്കുട്ടന്‍റെ മകൻ എം. രാഹുലാണ്​ (25) മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ തുമ്പമൺ ഇന്ദിര ജങ്ഷന് സമീപമായിരുന്നു അപകടം. പന്തളം ഭാഗത്തേക്ക് വരുകയായിരുന്ന രാഹുൽ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട്​ റോഡരികിലെ ഓടക്ക് മുകളിലൂടെ മരത്തിൽ ഇടിക്കുകയായിരുന്നു. രാഹുൽ അപകടസ്ഥലത്തുതന്നെ മരിച്ചു. പത്തനംതിട്ടയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറായിരുന്നു. രാധയാണ് മാതാവ്. ഭാര്യ: അപർണ. മക്കൾ: ആദിദേവ് രാഹുൽ, ആദ്വവിക രാഹുൽ. ഫോട്ടോ: എം.രാഹുൽ
Show Full Article
TAGS:
Next Story