Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി പ്രതിഷേധ ജ്വാല

text_fields
bookmark_border
പറവൂർ: മണ്ണെണ്ണയുടെയും ഡീസലിന്‍റെയും സബ്സിഡികൾ ഒഴിവാക്കിയ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ 2000 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാല തെളിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ്, യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റുമാരായ വി. എസ് ഷഡാനന്ദൻ, യേശുദാസ് പറപ്പിള്ളി, ഏരിയ സെക്രട്ടറി എ.എ. പ്രതാപൻ, കെ.എം. അംബ്രോസ്, എം.ഡി. അപ്പുക്കുട്ടൻ എന്നിവർ വിവിധയിടങ്ങളിൽ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ഗതാഗതം നിരോധിച്ചു പറവൂർ: അത്താണി-കാവിൽ നട-ചെമ്മായം റോഡിൽ ടാറിങ്​ നടക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ജോലികൾ പൂർത്തിയാക്കുന്നതുവരെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകപ്പ് അസി. എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:
Next Story