Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപള്ളിയിൽനിന്ന്​...

പള്ളിയിൽനിന്ന്​ ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
പള്ളിയിൽനിന്ന്​ ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ
cancel
മൂവാറ്റുപുഴ: പ്രാർഥനക്ക് എന്ന വ്യാജേന എത്തി പള്ളിയിൽനിന്ന്​ ബാറ്ററി മോഷ്ടിച്ച ആളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ കരോട്ട്പറമ്പിൽ മാഹിനാണ്​ (24) പിടിയിലായത്. സൗത്ത് പായിപ്ര ബദറുൽ ഹുദ ജുമാമസ്ജിദിൽനിന്ന് കഴിഞ്ഞ 29 നാണ് ഇയാൾ മോഷണം നടത്തിയത്. ളുഹ്​ർ നമസ്കാരസമയത്ത് പ്രാർഥനക്ക്​ എന്ന വ്യാജേന ഓട്ടോറിക്ഷയിൽ എത്തിയ ഇയാൾ പള്ളിയിൽനിന്ന് ബാറ്ററി മോഷ്ടിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ചെമ്പറക്കി നടക്കാവ് നമസ്കാര പള്ളിയിലെത്തി ഫാൻ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാർ പിടികൂടി തടിയിട്ട പറമ്പ് പൊലിസിൽ ഏൽപ്പി ച്ചിരുന്നു. പോത്താനിക്കാട് സ്​റ്റേഷൻ പരിധിയിൽ ഇയാള്‍ സമാന രീതിയിൽ പള്ളിയിൽനിന്ന് ബാറ്ററി മോഷ്ടിച്ചിട്ടുണ്ട്. പാലാ, ഈരാറ്റുപേട്ട, മേലുകാവ് എന്നിവിടങ്ങളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇൻസ്​പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ എൽദോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. ചിത്രം. മാഹിൻ Em Mvpa 1 Mahin
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story