Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിസന്ധി രൂക്ഷമെന്ന്...

പ്രതിസന്ധി രൂക്ഷമെന്ന് ഇന്‍റർലോക്ക് ബ്രിക്സ് നിർമാതാക്കൾ

text_fields
bookmark_border
പ്രതിസന്ധി രൂക്ഷമെന്ന് ഇന്‍റർലോക്ക് ബ്രിക്സ് നിർമാതാക്കൾ
cancel
കോതമംഗലം: അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ കടക്കെണിയിലായി അടച്ചുപൂട്ടൽ ഭീഷണിയിൽ സിമന്‍റ്​ ഇന്‍റർലോക്ക് ബ്രിക്സ് നിർമാതാക്കൾ. അസംസ്കൃത വസ്തുക്കളായ മണൽ, സിമന്‍റ്​, ക്വാറി ഉൽപന്നങ്ങൾക്ക് വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉൽപന്നക്ഷാമവും രൂക്ഷമാണ്. ഇന്ധനവില കുതിച്ചുയർന്നതോടെ ചരക്ക് നീക്കവും നിലച്ചു. ചുരുക്കത്തിൽ ഒരുരീതിയിലും മുന്നോട്ടുകൊണ്ടുപോകാൻ ആകാത്ത സ്ഥിതിയിലാണെന്ന് സിമന്‍റ്​ ഇന്‍റർലോക്ക് ബ്രിക്സ് നിർമാതാക്കൾ പറയുന്നു. സിമന്റിന്റെ വില ഒരുമാനദണ്ഡവും ഇല്ലാതെയാണ് കമ്പനികൾ വർധിപ്പിക്കുന്നത്. വില നിയന്ത്രിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് സിമന്‍റ്​ ബ്രിക്സ് ഇന്‍റർലോക്ക്​ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരള ആവശ്യപ്പെടുന്നു. ഇന്ധന വിലക്കെതിരെയും സിമന്‍റ്​ വിലവർധനക്കെതിരെയും നിർമാണ മേഖലയിലെ മറ്റു സംഘടനകളുമായി സഹകരിച്ച് സമരത്തിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. ഇന്‍റർലോക്ക് ബ്രിക്സ് നിർമാണം നിലച്ചതോടെ ഈ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ഒട്ടേറെ കുടുംബങ്ങൾ പട്ടിണിയിലാണ്. ലോൺ എടുത്താണ് പലരും ഈ വ്യവസായം ആരംഭിച്ചത്. EM KMGM 1 Inter lock ഇന്‍റർലോക്ക് ബ്രിക്സ് നിർമാണ യൂനിറ്റുകളിൽ ഒന്ന്
Show Full Article
TAGS:
Next Story