Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജയിലിലെ കിറ്റെക്സ്​...

ജയിലിലെ കിറ്റെക്സ്​ തൊഴിലാളികൾക്കായി ഡിഫൻസ് കമ്മിറ്റി

text_fields
bookmark_border
കൊച്ചി: ഒരു മാസത്തിലധികമായി ജയിലിൽ കഴിയുന്ന കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികൾക്ക് നിയമസഹായം നൽകാനും തുടർ ജീവിതം ഉറപ്പാക്കാനും ഡിഫൻസ് കമ്മിറ്റി രൂപവത്​കരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 174 തൊഴിലാളികൾ ഒരുമാസമായി വിവിധ ജയിലുകളിലാണ്. ഇവരിൽ 16 പേർക്ക് മാത്രമാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യവ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാൽ ജയിലിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ലീഗൽ സർവിസ് സൊസൈറ്റി വഴി സൗജന്യ നിയമസഹായം ഉറപ്പാക്കാൻ തൊഴിൽ വകുപ്പും ലീഗൽ സർവിസ് സൊസൈറ്റിയും ഇടപെടണമെന്ന്​ യോഗം ആവശ്യപ്പെട്ടു. തൊഴിലുടമായ കി​റ്റെക്സ് മാനേജ്മെന്റും ഇക്കാര്യത്തിൽ ഇടപെട്ട് സ്വന്തം തൊഴിലാളികളുടെ സുരക്ഷയും ഉത്തരവാദിത്തവും ഏറ്റെടുക്കണം. ജാമ്യം ലഭിക്കുന്ന മുറക്ക്​ എല്ലാ തൊഴിലാളികൾക്കും തുടർജോലി ഉറപ്പാക്കി സംരക്ഷണം ഏറ്റെടുക്കാൻ മാനേജ്മെന്റ് തയാറാകണം. ഇതിനാവശ്യമായ നിയമപോരാട്ടം നടത്തുന്നതിനൊപ്പം തൊഴിലുടമയും സർക്കാറും കാണിക്കുന്ന തൊഴിലാളി ദ്രോഹ നടപടികൾക്ക്​ എതിരെ സമരങ്ങൾക്ക് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു. ഡിഫൻസ് കമ്മിറ്റി കൺവീനറായി ജോർജ് മാത്യുവിനെ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story