Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര ബജറ്റിനെതിരെ...

കേന്ദ്ര ബജറ്റിനെതിരെ ആശപ്രവർത്തകരുടെ പ്രതിഷേധം

text_fields
bookmark_border
കേന്ദ്ര ബജറ്റിനെതിരെ ആശപ്രവർത്തകരുടെ പ്രതിഷേധം
cancel
പറവൂർ: ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ആശപ്രവർത്തകരെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ബ്ലോക്ക് കമ്മിറ്റി പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, സബ് സെന്‍ററുകൾ എന്നിവിടങ്ങളിൽ ധർണ നടത്തി. മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. യൂനിയൻ വില്ലേജ് പ്രസിഡന്‍റ്​ സി.ബി. വിജയ അധ്യക്ഷത വഹിച്ചു. യൂനിയൻ ബ്ലോക്ക് പ്രസിഡന്‍റ്​ മിനി സുധീർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എസ്. സനീഷ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ, വൈസ് പ്രസിഡന്‍റ്​ വി.എസ്. സന്തോഷ്, കെ.എഫ്. മിനി എന്നിവർ സംസാരിച്ചു. കോട്ടുവള്ളിയിൽ സി.ഐ.ടി.യു ഏരിയ ട്രഷറർ സി.ആർ. ബാബു, ഏഴിക്കരയിൽ പഞ്ചായത്ത്​ അംഗം കെ.എൻ. വിനോദ്, ചേന്ദമംഗലത്ത് സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം വി.എസ്. ബാബു എന്നിവർ ഉദ്ഘാടനം ചെയ്തു. ചിത്രം ER PVR kendra budjet 1 കേന്ദ്ര ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ആശ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) മൂത്തകുന്നത്ത് നടത്തിയ ധർണ കെ.സി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story