Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിടികൂടിയ മണ്ണുമാന്തി...

പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന്​ രാത്രിയും കാവലാളായി വനിത വില്ലേജ് ഓഫിസർ

text_fields
bookmark_border
പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന്​ രാത്രിയും കാവലാളായി വനിത വില്ലേജ് ഓഫിസർ
cancel
ചെങ്ങന്നൂർ: അനധികൃത പാടം നികത്തിയതിന്​​ പിടികൂടിയ മണ്ണുമാന്തി യന്ത്രത്തിന്​ വനിത വില്ലേജ് ഓഫിസർ കാവലാളായി. പൊലീസ്​ നിസ്സഹകരണത്തെ തുടർന്നായിരുന്നു ഇത്​. എന്നാൽ, ഒടുവിൽ പൊലീസിന്​ തന്നെ മുട്ടുമടക്കേണ്ടി വന്നു. പുലിയൂർ ഗ്രാമ പഞ്ചായത്ത്​ കുളം വൃത്തിയാക്കുന്നതിന്‍റെ മറവിൽ അനധികൃതമായി പാടം നികത്തിയ മണ്ണുമാന്തി യന്ത്രമാണ് പുലിയൂർ വില്ലേജ് ഓഫിസർ ആർ.ഐ സന്ധ്യ പിടികൂടിയത്. മൂന്നുമണിക്കൂർ കഴിഞ്ഞ്​ സ്ഥലത്തെത്തിയ ​പൊലീസ്​ കൈയൊഴിഞ്ഞതോടെ രാത്രി വൈകിയും വില്ലേജ് ഓഫിസർ മണ്ണുമാന്തി യന്ത്രത്തിന്​ കാവലിരിക്കുകയായിരുന്നു. പതിമൂന്നാം വാർഡിൽ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പനയത്തുകുളം വൃത്തിയാക്കുന്നതിന്‍റെ മറവിലാണ് നിലംനികത്തിയത്. സംഭവമറിഞ്ഞ്​ വില്ലേജ് ഓഫിസർ എത്തുന്നത്​ കണ്ട ഡ്രൈവർ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട്​ 5.30ന്​ സംഭവം പൊലീസിനെ അറിയിച്ചെങ്കിലും എത്തിയത്​ മൂന്നുമണിക്കൂർ വൈകിയാണ്​. തുടർന്ന് മഹസർ തയാറാക്കി വസ്തു ഉടമയെ മണ്ണുമാന്തി യന്ത്രത്തിന്‍റെ സംരക്ഷണ ചുമതല ഏൽപിക്കാമെന്ന നിർദേശവും പൊലീസ് ​നൽകി. എന്നാൽ, ഉടമ കൈയൊഴിഞ്ഞു. പൊതുജനങ്ങളിൽനിന്ന്​ ശല്യമൊന്നുമില്ലല്ലോ എന്ന സാങ്കേതിക വിഷയം പറഞ്ഞ് പൊലീസും മടങ്ങി. തുടർന്നാണ്​ രാത്രി വൈകിയും വില്ലേജ് ഓഫിസർക്ക്​ യന്ത്രത്തിന്​ കാവലിരിക്കേണ്ടി വന്നത്​. തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ സംഭവസ്ഥലത്തെത്തി. ചൊവ്വാഴ്ച പുലർച്ച 12.30 ഓടെ വില്ലേജ് ഓഫിസർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെത്തി മണ്ണുമാന്തി യന്ത്രം ഉടമ കടത്തിക്കൊണ്ടുപോകാതിരിക്കാൻ പൊലീസ് കാവൽ രേഖാമൂലം ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിൽനിന്ന്​ ഡ്യൂട്ടിക്ക്​ നിയോഗിച്ച ശേഷമാണ്​ വില്ലേജ്​ ഓഫിസർ മടങ്ങിയത്​. ഇവരോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story