Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനാലിൽ കുളിക്കാനിറങ്ങി...

കനാലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കനാലിൽ കുളിക്കാനിറങ്ങി കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി
cancel
കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ചെങ്ങന്നൂർ: പി.ഐ.പി കനാലിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ഊടാകുളത്തിൻ കരയിൽ വീട്ടിൽ ശശിധരൻ - ലീലാ ഭായി ദമ്പതികളുടെ മകൻ അനൂപാണ്​ (35)മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്​ 12ന് മുളക്കുള കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിന് സമീപം കനാൽക്കരയിൽ ബൈക്ക് നിർത്തിവെച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. വൈകീട്ട് അഞ്ചിന് ശേഷവും സ്ഥലത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ വസ്ത്രങ്ങളും മൊബൈലും കണ്ടെത്തി. ഇതേ തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചൊവ്വാഴ്ച വീണ്ടും നടത്തിയ തിരച്ചിലിലാണ് വൈകീട്ട് 3.30ന് മുളക്കുഴ പഞ്ചായത്ത് ജങ്​ഷന് സമീപം എം.സി റോഡിന്​ കുറുകെയുള്ള കനാൽ പാലത്തിന്റെ തൂണിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. സഹോദരി: അനുപമ.
Show Full Article
TAGS:
Next Story