Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി മലമ്പനി മുക്ത...

അങ്കമാലി മലമ്പനി മുക്ത നഗരസഭ

text_fields
bookmark_border
അങ്കമാലി മലമ്പനി മുക്ത നഗരസഭ
cancel
അങ്കമാലി: മലമ്പനി മുക്ത നഗരസഭയായി അങ്കമാലി. മുഴുവൻ വാർഡിലും ഇത്തരത്തിൽ പരിശോധനകൾ പൂർത്തിയാക്കി. അഞ്ചു വർഷക്കാലയളവിൽ തദ്ദേശീയമായി മലമ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആശ പ്രവർത്തകരെ ഉൾപ്പെടുത്തി എല്ലാ വാർഡിലും പനി സർവേയും മുനിസിപ്പൽ ടാസ്ക് ഫോഴ്‌സിനെ ഉൾപ്പെടുത്തി ബോധവത്കരണവും സംഘടിപ്പിച്ചു. താലൂക്ക്​ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ അധ്യക്ഷൻ റെജി മാത്യു മലമ്പനി മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ഉപാധ്യക്ഷ റീത്ത പോൾ അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബ് പദ്ധതി വിശദീകരിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സാജു നെടുങ്ങാടൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബാസ്റ്റിൻ ഡി. പാറക്കൽ, കൗൺസിലർ ജെസ്മി ജിജോ, ഷൈനി മാർട്ടിൻ, ഹെൽത്ത് സൂപ്പർവൈസർ പി. ഷംസുദ്ദീൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റാഫി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 MALAMBANI അങ്കമാലി നഗരസഭയെ മലമ്പനി മുക്തമായി ചെയർമാൻ റെജി മാത്യു പ്രഖ്യാപിക്കുന്നു
Show Full Article
TAGS:
Next Story