Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചലോഹ വിഗ്രഹ...

പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠകര്‍മം നടത്തി

text_fields
bookmark_border
പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠകര്‍മം നടത്തി
cancel
പെരുമ്പാവൂര്‍: എസ്.എന്‍.ഡി.പി കോടനാട് ശാഖയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചെട്ടിനട ഗുരുദേവ മന്ദിരത്തില്‍ സ്ഥാപിക്കുന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠകര്‍മം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി നിര്‍വഹിച്ചു. ചെട്ടിനട ദേവീക്ഷേത്രം തന്ത്രി ഹരിഹരസുതനും മേല്‍ശാന്തി എം.എസ്. ബൈജുവും മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുദേവ സന്ദേശം നല്‍കി. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂനിയന്‍ ചെയര്‍മാന്‍ കെ.കെ. കര്‍ണന്‍, കണ്‍വീനര്‍ സജിത്ത് നാരായണന്‍, കോടനാട് ശാഖ പ്രസിഡന്റ് ടി.എന്‍. രാജന്‍, വൈസ് പ്രസിഡന്റ് അബീഷ് പനച്ചിക്കല്‍, സെക്രട്ടറി കെ.എന്‍. സാംബശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 4 Sachithanantha Swami ചെട്ടിനട ഗുരുദേവ മന്ദിരത്തില്‍ സ്ഥാപിക്കുന്ന ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠകര്‍മം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story