Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡ്രൈവിങ് സ്‌കൂൾ ഉടമ...

ഡ്രൈവിങ് സ്‌കൂൾ ഉടമ ബൈക്കിടിച്ച് മരിച്ചു

text_fields
bookmark_border
ഡ്രൈവിങ് സ്‌കൂൾ ഉടമ ബൈക്കിടിച്ച് മരിച്ചു
cancel
പൊൻകുന്നം: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് ഡ്രൈവിങ്​ സ്‌കൂൾ ഉടമ മരിച്ചു. ബിസ്മി മോട്ടോർ ഡ്രൈവിങ്​ സ്‌കൂൾ ഉടമ കൂട്ടിക്കൽ മഠത്തിൽ എം.എസ്. ജലീലാണ്​ (62) മരിച്ചത്. പാലാ-പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കൽ ഭാഗത്ത്​ പഴയ ആർ.ടി ഓഫിസ് കെട്ടിടത്തിന് സമീപമായിരുന്നു അപകടം. ഈ ഭാഗത്തുതന്നെയാണ് ജലീലിന്റെ ഓഫിസ്. സമീപത്തുള്ളവർ ചേർന്ന് പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലാ മാർസ്ലീവ ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് യാത്രികരായ തമിഴ്നാട് സ്വദേശികളായ രണ്ട്​ യുവാക്കൾക്ക് പരിക്കുണ്ട്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീലിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സെലീന. മക്കൾ: ബിസ്മി, റിസ്മി, റിഷാദ്. മരുമക്കൾ: റെനീഷ്, ഉനൈസ്. ഖബറടക്കം ചൊവ്വാഴ്ച കൂട്ടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
TAGS:
Next Story