Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രമുഖ ഒഡീസി ഗായകൻ...

പ്രമുഖ ഒഡീസി ഗായകൻ പണ്ഡിറ്റ് ദാമോദർ ഹോത അന്തരിച്ചു

text_fields
bookmark_border
ഭുവനേശ്വർ: പ്രമുഖ ഒഡീസി ശാസ്ത്രീയ സംഗീതജ്ഞനും സംഗീതോപകരണ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ദാമോദർ ഹോത അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. 1935 ഡിസംബർ 25ന് പുരിയിലെ സംഗീത കുടുംബത്തിലായിരുന്നു പണ്ഡിറ്റ് ദാമോദർ ഹോതയുടെ ജനനം. പിതാവും ഗായകനുമായിരുന്ന ഗോപിനാഥ് ഹോതയായിരുന്നു ആദ്യ ഗുരു. പിന്നീട് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. വാദ്യോപകരണങ്ങളായ തബലയും മദ്ദളവും ഗുരു കാശിനാഥ് ബാരികയിൽ നിന്നാണ് അഭ്യസിച്ചത്. PHOTO: DAMODOR HOTA
Show Full Article
TAGS:
Next Story