Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യ ഗവേഷണ...

മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഗോഡൗണിന് തീപിടിച്ചു

text_fields
bookmark_border
മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ഗോഡൗണിന് തീപിടിച്ചു
cancel
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ വല സൂക്ഷിപ്പ് ഗോഡൗണിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ 11ഓടെയാണ് തീപിടിച്ചത്. 300 ചതുരശ്രയടി വിസ്തീർണമുള്ള ഷീറ്റ് മേഞ്ഞ രണ്ട് മുറിയോടുകൂടിയ വശങ്ങളിൽ ചില്ലിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി, എറണാകുളം ക്ലബ് റോഡ്, പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് അഗ്​നിരക്ഷാസേന യൂനിറ്റുകളെത്തി ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. അഗ്നിരക്ഷാസേനയുടേ സമയോചിത പ്രവർത്തനം മൂലം മറ്റു മുറികളിലേക്ക് തീവ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. 10 ലക്ഷം രൂപ വിലമതിക്കുന്ന നൈലോൺ വലകളും അനുബന്ധ സാധനങ്ങളും ഉൾപ്പെടെ ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫിഷറീസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ലീല എഡ്വിൻ അറിയിച്ചു. കെട്ടിടത്തിനോട് ചേർന്ന ഷെഡിൽ സുരക്ഷാ ജീവനക്കാർ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീപ്പൊരി വീണതോ, ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്ലബ് റോഡ് സ്റ്റേഷൻ ഓഫിസർ പി.കെ. സുരേഷ്, മട്ടാഞ്ചേരി അസി. സ്റ്റേഷൻ ഓഫിസർ മനോജ് എസ്. നായിക്, കൊച്ചിൻ പോർട്ട് ചീഫ് ഫയർ ഓഫിസർ സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ചിത്രം: കൊച്ചി തുറമുഖത്തെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ തീപിടിച്ച ഗോഡൗൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story