Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ് പന്തം...

കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

text_fields
bookmark_border
കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
cancel
പറവൂർ: മത്സ്യത്തൊഴിലാളി സജീവനെ ആത്മഹത്യയിലേക്ക് നയിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വടക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാല്യങ്കരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനിൽ ഏലിയാസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡൻറ് പി.എസ്. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ.ആർ. ശ്രീരാജ്, പി.എം. ആന്‍റണി എന്നിവർ സംസാരിച്ചു. വേണു വാലത്ത്, സജയ്, സന്ദീപ്, അർജുൻ, കൃഷ്ണകുമാർ, മനോജ്, ബൈജു, വീണ റോമൂ, റെയിനി, രാധാകൃഷ്ണൻ, ആന്റിക്കുട്ടൻ, ഫെബിൻ, പ്രേമൻ എന്നിവർ നേതൃത്വം നൽകി. EA PVR sajeevante maranam 3 കോൺഗ്രസ് പ്രവർത്തകർ മാല്യങ്കരയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം മത്സ്യത്തൊഴിലാളി കോൺഗ്രസ് ജനറൽ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story