Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാഞ്ചേരിക്കുഴി പാലം...

മാഞ്ചേരിക്കുഴി പാലം യാഥാർഥ്യമായെങ്കിലും റോഡ് തകർന്നുതന്നെ

text_fields
bookmark_border
മാഞ്ചേരിക്കുഴി പാലം യാഥാർഥ്യമായെങ്കിലും റോഡ് തകർന്നുതന്നെ
cancel
പള്ളിക്കര: കുന്നത്തുനാട്-തൃക്കാക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലം യാഥാർഥ്യമായിട്ടും റോഡ് ശോച്യാവസ്ഥയില്‍. പടിഞ്ഞാറെ മോറക്കാലയില്‍നിന്ന്​ പാലം വരെയുള്ള റോഡ് കുണ്ടുംകുഴിയുമായി യാത്ര ദുസ്സഹമാണ്. ഏറ്റവും നല്ലരീതിയില്‍ പാലം നിർമാണം പൂര്‍ത്തിയായെങ്കിലും റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പലസ്ഥലത്തും ആവശ്യത്തിന് വീതിയില്ല. വേണ്ടത്ര വഴിവിളക്കുകള്‍ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു. മോറക്കാല മുതല്‍ പാലംവരെയുള്ള 4.4 കിലോമീറ്റര്‍ റോഡി‍ൻെറ ആദ്യഘട്ടമായ 1.2 കിലോമീറ്റര്‍ ദൂരം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെന്ന് ഉദ്യോഗസ്ഥര്‍ നേരത്തേ അറിയിച്ചിരുന്നു. ബാക്കിയുള്ള ഭാഗത്തെ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ടാറിങ് പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡുകള്‍ ഉന്നതനിലവാരത്തില്‍ നിര്‍മിക്കുന്നതിനായി നാലരക്കോടിയുടെ ഭരണാനുമതി ലഭിച്ചതായി നേര​ത്തേ എം.എല്‍.എ അറിയിച്ചിരുന്നു. പടം. പടിഞ്ഞാറെമോറക്കാലയില്‍ മാഞ്ചേരിക്കുഴി പാലത്തിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍ (em palli 1 road)
Show Full Article
TAGS:
Next Story