Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 12:05 AM GMT Updated On
date_range 7 Feb 2022 12:05 AM GMTകോവിഡ് ബാധിതർ നാലായിരത്തിന് താഴെയെത്തി
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിന് താഴെയെത്തി. 3989 പേർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 3348 പേരും ഉറവിടമറിയാത്തവർ 626 പേരുമാണ്. എന്നാൽ 10,794 പേർ രോഗ മുക്തി നേടി. 4779 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 10,923 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 61,324 ആണ്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 57,286 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story