Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ട് താലൂക്ക്...

രണ്ട് താലൂക്ക് സർവേയർമാരെ നിയമിക്കുമെന്ന്​ കലക്ടർ ഉറപ്പുനൽകിയതായി ജില്ല പഞ്ചായത്ത്​ അംഗം

text_fields
bookmark_border
പറവൂർ: താലൂക്ക് ഓഫിസിൽ കൂടുതൽ സർവേയർമാരെ നിയമിക്കുമെന്ന് കലക്ടർ ജാഫർ മാലിക് ഉറപ്പുനൽകിയതായി ജില്ല പഞ്ചായത്ത്​ അംഗം എ.എസ്. അനിൽകുമാർ പറഞ്ഞു. താലൂക്ക് സർവേയർമാരുടെ കുറവുമൂലം 2019 വരെ അപേക്ഷ നൽകി ആയിരക്കണക്കിന് പേരാണ് കാത്തിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ട ജില്ല പഞ്ചായത്ത്​ അംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് എന്നിവർ കലക്ടറുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഭൂമി തരംമാറ്റൽ ഉൾപ്പെടെയുള്ള അപേക്ഷകളിൽ താലൂക്ക് സർവേയറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടത്. മുമ്പ്​ അഞ്ച് സർവേയർമാർ ഉണ്ടായിരുന്നിടത്ത് നിലവിൽ രണ്ടുപേരാണുള്ളത്.
Show Full Article
TAGS:
Next Story