Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക്​ ഓഫിസിൽ...

താലൂക്ക്​ ഓഫിസിൽ സർവേയർമാരെ നിയമിക്കാൻ അടിയന്തരനടപടി വേണം -സി.പി.ഐ

text_fields
bookmark_border
പറവൂർ: ഭൂമി തരംമാറ്റാനാകാതെ മാല്യങ്കരയിൽ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ പശ്ചാത്തലത്തിൽ പറവൂർ താലൂക്ക് ഓഫിസിൽ സർവേയർമാരെ നിയമിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി. പറവൂർ താലൂക്ക് ഓഫിസിൽ അഞ്ച് സർവേയർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ രണ്ടുപേർ മാത്രമാണുള്ളത്. ഇതുമൂലം 2019 വരെയുള്ള അപേക്ഷകൾ ഇനിയും തീർപ്പാക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. 13 വില്ലേജുകളാണ് പറവൂർ താലൂക്കിന് കീഴിലുള്ളത്. സർവേയർമാരുടെ കുറവുമൂലം ആളുകൾ മാസങ്ങളും വർഷങ്ങളും കയറിയിറങ്ങേണ്ടി വരുകയാണ്​. റവന്യൂ വകുപ്പ് അടിയന്തര നടപടി എടുക്കണമെന്നും സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story