Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപേരണ്ടൂർ കനാൽ...

പേരണ്ടൂർ കനാൽ പുനരുജ്ജീവനം: നിർദേശങ്ങൾ സമർപ്പിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: പേരണ്ടൂർ കനാലി‍ൻെറ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക്​ സർക്കാറും മറ്റ്​ അധികൃതരും നിർദേശങ്ങൾ സമർപ്പിക്കണമെന്ന്​ ഹൈകോടതി. കനാൽ നവീകരണത്തിന്​ നേരത്തേ നിർദേശിച്ചിരുന്ന 1000 കോടി പദ്ധതിയുടെ കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണം. നവീകരണത്തിന്​ നിലവിലെ നടപടികൾ വ്യക്തമാക്കി നഗരസഭ സെക്രട്ടറി റിപ്പോർട്ട് നൽകണം. കനാലിന്​ കുറുകെയുള്ള റെയിൽവേ കലുങ്കുകൾ പുതുക്കി പണിതില്ലെങ്കിൽ വെള്ളക്കെട്ട് തടയുകയെന്നത്​ സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ കലുങ്കുകൾ പുതുക്കിപ്പണിയാൻ സ്വീകരിച്ച നടപടികളും ഇത്​ പൂർത്തിയാക്കാനെടുക്കുന്ന സമയവും റെയിൽവേ അധികൃതർ വ്യക്തമാക്കണ​മെന്നും നിർദേശിച്ചു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി വേണമെന്ന ഹരജികളാണ്​ കോടതി പരിഗണിച്ചത്​. ഹരജികൾ വീണ്ടും 18ന്​ പരിഗണിക്കാൻ മാറ്റി. പി ആൻഡ് ടി കോളനിവാസികളെ പുനരധിവസിപ്പിക്കാനുള്ള പാർപ്പിട സമുച്ചയത്തി‍ൻെറ നിർമാണം ഇഴയുകയാണെന്നും ഫണ്ടി‍ൻെറ അപര്യാപ്തതയാണ് മുഖ്യ കാരണമെന്നും അമിക്കസ് ക്യൂറിയും ഹരജിക്കാരും ആരോപിച്ചു. എന്നാൽ, ഇതിനായി കുറച്ച്​ തുക അനുവദിച്ചിരുന്നെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിക്കാമെന്നും സർക്കാർ വ്യക്തമാക്കി. ഫണ്ട് ലഭിച്ചിട്ടും ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ വീഴ്ചകൊണ്ടാണ് പണികൾ വൈകുന്നതെങ്കിൽ ഗൗരവത്തോടെ കാണുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. മുല്ലശ്ശേരി കനാലിനുമേലുള്ള സ്ലാബുകളിൽ കച്ചവടം നടത്താൻ നേരത്തേ അനുമതി നൽകിയിട്ടുള്ള ചില തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വൈകുന്നതാണ് കനാൽ നവീകരണം വൈകാൻ കാരണമെന്ന്​ ജില്ല ഭരണകൂടം അറിയിച്ചു. പുനരധിവാസത്തിന് പല മാർഗങ്ങളും ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാമെന്നും വ്യക്തമാക്കി. എന്നാൽ, ഇവിടുത്തെ തെരുവുകച്ചവടക്കാരെക്കൂടി കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് കച്ചവടം നടത്താൻ അനുമതി ലഭിച്ചവരുടെ പട്ടിക ഹാജരാക്കാൻ നഗരസഭയോട്​ നിർദേശിച്ചു. കാനകളുടെയും കനാലുകളുടെയും ശുചീകരണത്തിന്​ സ്വീകരിച്ച നടപടികളും നഗരസഭ അറിയിക്കണം. കാന ശുചീകരണത്തിനുള്ള വാർഷിക കരാർ നൽകാൻ കൗൺസിൽ യോഗം തീരുമാനമെടുത്തശേഷം അനുമതി നൽകുമെന്ന് നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു. എം.ജി റോഡിന്​ കിഴക്ക്​ വശത്തുനിന്ന് വെള്ളം പടിഞ്ഞാറുള്ള വേമ്പനാട്ട്​ കായലിലേക്ക് ഒഴുക്കാൻ ജല അതോറിറ്റിയുടെ ഭൂമിയിലൂടെ പൈപ്പ്​ ലൈൻ സ്ഥാപിക്കുന്ന കാര്യത്തിൽ നിലപാടും കോടതി തേടി.
Show Full Article
TAGS:
Next Story