Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാക്കുപാലിച്ച് എം.പി,...

വാക്കുപാലിച്ച് എം.പി, ഉണ്ണിമായക്ക് വീടൊരുങ്ങി

text_fields
bookmark_border
വാക്കുപാലിച്ച് എം.പി, ഉണ്ണിമായക്ക് വീടൊരുങ്ങി
cancel
കോതമംഗലം: ഉണ്ണിമായക്കും കുടുംബത്തിനും ഇനി സ്വസ്ഥമായിട്ട് ഉറങ്ങാം. ഇടുക്കി കെയർ ഫൗണ്ടേഷൻ നേതൃത്വത്തിൽ നിർമിച്ച വീട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് കൈമാറി. കോട്ടപ്പടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നാലു മാസംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. കോൺഗ്രസ് പ്രവർത്തകനായ പരേതനായ കുമാര‍ൻെറ വീട്ടിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ ടി.വി കൈമാറുന്നതിനുവേണ്ടി എത്തിയപ്പോഴാണ് ശോച്യാവസ്ഥ എം.പി നേരിട്ട് മനസ്സിലാക്കിയത്. വീട് നിർമിച്ചുനൽകാമെന്ന് എം.പി ഉറപ്പുനൽകുകയായിരുന്നു. കുമാരൻ മരിച്ചുപോയതിനാൽ നിലവിൽ താമസിച്ചിരുന്ന സ്ഥലമായി ബന്ധപ്പെട്ട ചില തർക്കം പരിഹരിച്ചതിനുശേഷമാണ് തറക്കല്ലിട്ടത്. നിർമാണക്കമ്മിറ്റി ചെയർമാൻ എം.കെ. വേണു, കോട്ടപ്പടി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ കെ.കെ. സുരേഷ്, കെ.പി.സി.സി നിർവാഹക സമിതി അംഗം പി.പി. ഉതുപ്പാൻ, ഡി.സി.സി ജനറൽ സെക്രട്ടറി അബു മൊയ്‌തീൻ, കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്‍റ്​ എം.എസ്. എൽദോസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബെന്നി പോൾ, കെ.കെ. സജീവൻ, അനൂപ് കാസിം, വാർഡ് അംഗം ഷൈമോൾ ബേബി, ലിജോ ജോണി, ജെറിൻ ബേബി, വാഹിദ് പാനിപ്ര എന്നിവർ പ​ങ്കെടുത്തു.
Show Full Article
TAGS:
Next Story