Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡും എലിപ്പനിയും...

കോവിഡും എലിപ്പനിയും സമാനമെന്ന് പഠനം

text_fields
bookmark_border
കോലഞ്ചേരി: കോവിഡും എലിപ്പനിയും തമ്മിൽ സമാനതകളെന്ന് പഠനം. കോലഞ്ചേരി മെഡിക്കൽ കോളജ്​ മെഡിസിൻ വിഭാഗത്തിലെ പ്രഫ. ഡോ. എബ്രഹാം ഇട്ടിയച്ചൻ നടത്തിയ പഠനം അന്തർദേശീയ-ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചതായി ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വൈറസ് മൂലവും എലിപ്പനി ബാക്ടീരിയ മൂലവും ഉണ്ടാകുന്നതാണെങ്കിലും ഇവ തമ്മിൽ പല കാര്യങ്ങളിലും സമാനതകളുണ്ടെന്ന് അദ്ദേഹം പറയുന്നു. രണ്ട് രോഗവും തീവ്രമാകുന്നതിന് പിന്നിൽ സൈറ്റോക്കിൻസ്റ്റോം എന്ന പ്രതിഭാസമാണ്. രണ്ട് രോഗത്തിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ പല ആന്തരികാവയവങ്ങളും പ്രവർത്തനരഹിതമാകുന്നു. എലിപ്പനിയിൽ ശ്വാസകോശത്തെ ബാധിക്കുന്ന നീർക്കെട്ടിന് സ്റ്റിറോയ്ഡ് ഫലപ്രദമാണെന്ന് ഇദ്ദേഹം 2004ൽ കണ്ടെത്തിയിരുന്നു. കോവിഡ് മൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീർക്കെട്ടിന് സ്റ്റിറോയ്ഡ് ഫലപ്രദമാണെന്ന് 2020ൽ ഇംഗ്ലണ്ടിലെ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. രണ്ട് രോഗത്തിനും തക്കസമയത്ത് ചികിത്സ ലഭിച്ചാൽ അപകടം ഒഴിവാക്കാമെന്നും പഠനം പറയുന്നു. ഡോ. വിനോദ് സേവ്യർ, ഡോ. ബിനീത ബേബി, ഡോ. ജോമോൻ ജോർജ് എന്നിവരും പഠനം നടത്തിയ സംഘത്തിലുണ്ടായിരുന്നു. വാർത്തസമ്മേളനത്തിൽ ആശുപത്രി എച്ച്.ആർ മാനേജർ അഡ്വ. ബിജോയ് തോമസ്, ഡോ. എബ്രഹാം ഇട്ടിയച്ചൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story