Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോട് കൈയേറി...

തോട് കൈയേറി ചിറകെട്ടലിനെതിരെ അന്വേഷണം

text_fields
bookmark_border
പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് ഒറവൻതുരുത്തിലെ തോട് കൈയേറി ചിറകെട്ടുന്ന പരാതിയിൽ അന്വേഷണം നടത്തി. ചിറകെട്ടാൻ തുടങ്ങുമ്പോൾതന്നെ വാർഡ് മെംബറോട് പരാതിപ്പെട്ടെങ്കിലും പഞ്ചായത്തിലെ അസിസ്റ്റന്‍റ്​ എൻജിനീയറിൽനിന്ന്​ തോട് ഒരുമീറ്ററായി ചുരുക്കി ചിറകെട്ടി നികത്താൻ അനുമതി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ചിറകെട്ടൽ. എന്നാൽ, ഇങ്ങനെയൊരു അനുമതി നൽകിയിട്ടില്ലെന്ന് അസിസ്റ്റന്‍റ്​ എൻജിനീയറും പഞ്ചായത്ത് പ്രസിഡൻറും പറഞ്ഞു. തുടർന്ന് നൽകിയ പരാതിയിൽ അസിസ്റ്റൻറ് എൻജിനീയർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിച്ചു. അതിനിടെ തോട് കൈയേറി കെട്ടിയ കരിങ്കൽചിറ നീക്കംചെയ്യണമെന്ന ആവശ്യം ശക്തമായി. കൈയേറി ചിറകെട്ടിക്കഴിഞ്ഞു എന്ന് കാരണത്താൽ ചിറ നീക്കംചെയ്യാത്തപക്ഷം ഇനിയും തോട് കൈയേറ്റങ്ങൾ ആവർത്തിക്കാൻ കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. തോട് കൈയേറ്റം ചെയ്തതിന്‍റെ അന്വേഷണ റിപ്പോർട്ട് പഞ്ചായത്ത്​ കമ്മിറ്റിയിൽ അജണ്ടയായി വെച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. തുടർ നടപടികൾ വൈകുകയാണെങ്കിൽ കലക്ടർക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് കാരുണ്യ സർവിസ് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story