Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികളിൽ പ്രകൃതി...

വിദ്യാർഥികളിൽ പ്രകൃതി സ്നേഹം വളർത്താൻ ചിത്രോത്സവം

text_fields
bookmark_border
വിദ്യാർഥികളിൽ പ്രകൃതി സ്നേഹം വളർത്താൻ ചിത്രോത്സവം
cancel
പറവൂർ: പ്രകൃതിയെ അടുത്തറിയാനും വിദ്യാർഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി ബോധവും വളർത്താനും ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കുന്ന പ്രകൃതി സ്കൂളിന്റെ പ്രചാരണാർഥം നടത്തിയ ചിത്രോത്സവം ശ്രദ്ധേയമായി. 14,407 വിദ്യാർഥികൾ പരിസ്ഥിതി സൗഹൃദ ചിത്രങ്ങൾ വരച്ചു. ഞായറാഴ്ച ഉച്ചക്ക് 2ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ മന്ത്രി പി. പ്രസാദ് പ്രകൃതി സ്കൂൾ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്തെ രണ്ട് ഏക്കർ സ്ഥലത്ത്​ മാതൃക കൃഷിത്തോട്ടങ്ങൾ ഒരുക്കും. ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ ഇന്ദ്രജിത്ത് ഡാവിഞ്ചി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്, വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ചിത്രോത്സവം പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, ശാന്തിനി ഗോപകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, കെ.ഡി. വിൻസെന്റ്, രശ്മി അനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു. ചിത്രം EA PVR vidhyarthikalil 2 പറവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ചിത്രോത്സവം ചിത്രകാരൻ ഇന്ദ്രജിത്ത് ഡാവിഞ്ചി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story