Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകക്ഷായിപ്പടിയില്‍...

കക്ഷായിപ്പടിയില്‍ അരക്കിലോമീറ്റർ റോഡ് റീടാറിങ്​ ഒഴിവാക്കിയതിൽ പ്രതിഷേധം

text_fields
bookmark_border
കോതമംഗലം: എട്ട് കി.മീ. ദൈര്‍ഘ്യമുള്ള നെല്ലിക്കുഴി-പായിപ്ര റോഡില്‍ ഇരുവശങ്ങളിലായി ഏഴര കി.മീ. മാത്രം റീടാറിങ്​ നടത്തുകയും തകര്‍ന്ന് കിടക്കുന്ന ചെറുവട്ടൂര്‍ കക്ഷായിപ്പടിയില്‍ ടാറിങ്​ ഒഴിവാക്കുകയും ചെയ്തതിൽ പ്രതിഷേധം. പായിപ്ര കവലയില്‍നിന്ന് മൈക്രോവേവ് ജങ്​ഷന്‍ വരെ രണ്ടുവര്‍ഷം മുമ്പും നെല്ലിക്കുഴി കവല മുതല്‍ ചെറുവട്ടൂര്‍ അടിവാട്ട് പാലം വരെ ഇക്കഴിഞ്ഞ മാസത്തിലും റീടാറിങ്​ നടത്തി. റോഡിലെ ഏറ്റവും തകര്‍ന്നുകിടക്കുന്ന കക്ഷായിപ്പടി ഭാഗത്താണ് റീടാറിങ്​ ഒഴിവാക്കിയത്. നിര്‍മാണവേളയിലോ റീടാറിങ്​ ഒഴിവാക്കപ്പെട്ടത് ബോധ്യപ്പെട്ട സാഹചര്യത്തിലോ പൊതുമരാമത്ത് അധികൃതരെ ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കുന്നതില്‍ പ്രദേശത്തെ ജനപ്രതിനിധികളാരും ഇടപെട്ടില്ലെന്നതും പ്രദേശവാസികളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മരണക്കുഴികള്‍ അവശേഷിപ്പിച്ച പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ കണ്ണിന് കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ പി.ഡി.പി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി പ്രാർഥന സമരം നടത്തും. വെള്ളിയാഴ്ച കോതമംഗലം പി.ഡബ്ല്യു.ഡി ഓഫിസിന് മുന്നിലാണ് സമരം നടക്കുന്നത്. റോഡിലെ മരണക്കുഴികളുടെ ഫോട്ടോ പ്രദര്‍ശനവും നടക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായവും സെക്രട്ടറി അഷ്​റഫ് ബാവയും പറഞ്ഞു. EM KMGM 5 Road നെല്ലിക്കുഴി-പായിപ്ര റോഡ് റീടാറിങ്ങില്‍നിന്ന് ഒഴിവാക്കപ്പെട്ട ചെറുവട്ടൂര്‍ കക്ഷായിപ്പടി ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story