Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ്​ നിര്‍മാണത്തിന്...

റോഡ്​ നിര്‍മാണത്തിന് അനുമതിയായി

text_fields
bookmark_border
പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡിലെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഭാഗം ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യാൻ അനുമതിയായി. ആലുവ നിയോജക മണ്ഡലത്തില്‍നിന്ന്​ ആരംഭിച്ച് കുന്നത്തുനാട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജക മണ്ഡലത്തില്‍ അവസാനിക്കുന്ന റോഡ് പല ഭാഗങ്ങളും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരുന്നു. പ്രശ്‌നം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിയമസഭയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശബരിമല പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി കുറുപ്പംപടി പൊതുമരാമത്ത് സെക്​ഷന്റെ കീഴിലുള്ള ഇരിങ്ങോള്‍ റോട്ടറി ക്ലബ് മുതല്‍ ഓടക്കാലി വരെയുള്ള ഭാഗം ടാർ ചെയ്യുന്നതിന്​ ഏഴ് കോടിയുടെ ഭരണാനുമതി ലഭിച്ചത്. നടപടിക്രമങ്ങള്‍ വേഗത്തിലാകുമെന്ന് എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story