Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എം.എഫ്.ആർ.ഐ...

സി.എം.എഫ്.ആർ.ഐ പ്ലാറ്റിനം ജൂബിലി നിറവിൽ; ഒരു വർഷത്തെ ആഘോഷപരിപാടിക്ക് തുടക്കം

text_fields
bookmark_border
photo - cmfri കൊച്ചി: ആഴക്കടലിന്‍റെ അറിവുകൾ തേടിയുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സി.എം.എഫ്.ആർ.ഐ) യാത്രക്ക് 75 വയസ്സ്​​. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടിക്ക് തുടക്കമിട്ടു. കടലിൽനിന്ന്​ പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പുമുതൽ സമുദ്ര മത്സ്യ സമ്പത്തിന്‍റെ മൂല്യനിർണയവും കടലിൽനിന്നുള്ള ഔഷധ നിർമാണവുംവരെ എത്തിനിൽക്കുന്ന നിരവധി ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനം ആരംഭിച്ചത്​ 1947 ഫെബ്രുവരി മൂന്നിനാണ്​​. മറൈൻ ഫിഷറീസ് റിസർച് സ്റ്റേഷൻ എന്ന പേരിൽ മദ്രാസ് യൂനിവേഴ്‌സിറ്റിക്കുകീഴിൽ മദ്രാസിലാണ് സി.എം.എഫ്.ആർ.ഐ സ്ഥാപിക്കപ്പെട്ടത്. സ്ഥാപകദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ.കെ. ജെന മുഖ്യാതിഥിയായിരുന്നു. നാടിന്‍റെ ആവശ്യകതക്കനുസരിച്ച് ഗവേഷണത്തിന്‍റെ മുൻഗണനകളിൽ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. സമുദ്രമേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി കാലാവസ്ഥവ്യതിയാന പഠനം പോലുള്ളവക്ക്​ സി.എം.എഫ്.ആർ.ഐ ഊന്നൽ നൽകുമെന്ന് ഡയറക്ടർ ഡോ എ.ഗോപാലകൃഷ്ണൻ പറഞ്ഞു. എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്‍റെ ലോഗോയും തീം സോങ്ങും ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ. മിറിയം പോൾ ശ്രീറാം നന്ദി പറഞ്ഞു.
Show Full Article
TAGS:
Next Story